Sunday, January 17, 2010

ഒരു പ്രണയത്തിന്റെ പെണ്ണറ്റം

            .                                                                                                                                           ആറുയിരും മറന്ന്,
ആലുവ പുഴ നീന്തിയവളെ  വിഴുങ്ങിയത് ചുഴിയായിരുന്നില്ല..........
മണല്‍ തേവിയ ചില കുഴികളായിരുന്നു. 


     .

39 comments:

  1. പണ്ടായിരുന്നെങ്കിൽ ശരിയായിരൂന്നു....!(ചുഴി)
    ഇപ്പോഒഴും ശരി തന്നെ....!!(കുഴി)

    ReplyDelete
  2. ആ കുഴിയാക്കി മാറ്റുന്നവർ ഒരിക്കലും കുഴിയിലാവില്ല. കുഴികൾ കാത്തിരിക്കുന്നത് പാവങ്ങളെ ആയിരിക്കും.

    ReplyDelete
  3. ഇന്ന് ചുഴിയെക്കള്‍ വലിയ കുഴിയുള്ളതുകൊണ്ട്‌ ഇത് ശരിയാവാന്‍ ഒരു പാട് സാധ്യത ഉണ്ട്

    ReplyDelete
  4. കാലില്‍ കുരുങ്ങിയത്
    നീരാളിയുമല്ല
    അഴുകിയ ചിക്കന്‍പാര്‍ട്ട്സുകളായിരുന്നു-

    നന്നായിട്ടുണ്ട്

    ReplyDelete
  5. ഒരുപാടു വെള്ളമുണ്ടെങ്കിലല്ലേ ചുഴികളുണ്ടാവൂ. ഇപ്പോള്‍ മുങ്ങുന്നതൊക്കെ കുഴികളിലാവും. സത്യം.

    ReplyDelete
  6. പുഴയിൽ മണൽ വാരി ആരോ തീർത്ത കുഴികളിൽ മുങ്ങി മരിച്ച അഞ്ചും ഏഴും വയസ്സായ കുരുന്നുകളേയും അവരില്ലാത്ത ലോകത്ത് തകർന്നുടഞ്ഞ മനസ്സുമായി തുടരേണ്ടി വന്ന അമ്മയേയും പരിചയമുള്ള ഞാൻ.........
    കൂടുതൽ എന്തെഴുതാൻ.

    ReplyDelete
  7. മാറ് കുലുക്കി നടക്കുമ്പോൾ
    നിതമ്പത്തിൽ കണ്ണുംവെച്ചിരിക്കുന്നവർ
    ഉള്ളിടത്തോളം കാലം കുഴിയിൽ വീണില്ലെങ്കിലേ
    അത്ഭുതമുള്ളൂ.

    ReplyDelete
  8. ഞാന്‍ എഴുതിയതിനു പുറകിലൊരു ചിന്ത,
    അതിതായിരുന്നു.

    പ്രണയത്തില്‍, പുതുജീവന്‍ കൊതിച്ച എന്റെ കൂട്ടുകാരി, സൌഭാഗ്യങ്ങള്‍ വെടിഞ്ഞു അവന്റെ കൂടെ പുറപ്പെട്ടു.
    അവള്‍ നന്നായി ചിന്തിച്ചെടുത്ത തീരുമാനം ആയിരുന്നു.... ദാരിദ്ര്യമോ, രോഗമോ, ഞെരുക്കാമോ, ഭീഷണിയോ അവള്‍ ഭയന്നിരുന്നില്ല,
    അതൊന്നും അവളെ തേടി എത്തിയതുമില്ല...പക്ഷെ, ചില ചുഴികള്‍, ചതികള്‍...

    ഇതായിരുന്നു ചിന്ത, അത് എഴുത്തില്‍ തെളിഞ്ഞിട്ടുണ്ടോ എന്ന് കമന്റ്‌ ചെയ്യണേ...

    ReplyDelete
  9. aluva puzhayil eppol athinu vellamundo? athil avasishtangalalle ullu.. sariyanu..thangal ezhuthiyathu

    ReplyDelete
  10. theLinjnjittillennu thOnnunnu.
    at least enikkenkilum manassilaayillaa
    :-)
    Upasana

    ReplyDelete
  11. ചതികളെല്ലാം കുഴികളിലൂടെ.

    ReplyDelete
  12. ബൂലോകത്തേയ്ക്ക് സ്വാഗതം .......

    ReplyDelete
  13. കവിത വായിച്ചപ്പോൾ ഞാനും മണലിലും വെള്ളത്തിലുമൊക്കെ മുങ്ങിതാണു.

    കവിതയുടെ ചേതോവികാരത്തേക്കാൾ എനിക്ക്‌ മനസിലായത്‌ ഞാൻ എഴുതി.

    ഞാൻ ഇനിയും വരാം.

    ReplyDelete
  14. ഇപ്പോഴെല്ലാരും വളയമില്ലാതെ അല്ലെ ചാടുന്നത് ?
    എഴുതുന്നതില്‍ അവ്യക്തത ഉണ്ടായാല്‍ അത് മടുപ്പുണ്ടാക്കും .. ആത് ആസ്വാദനത്തിനെ ബാധിക്കും..
    ഇപ്പോള്‍ തന്നെ വായനക്കാര്‍ പല രീതിയില്‍ ആണ് എഴുതിയത് മനസ്സിലാക്കിയത്‌ ..
    എഴുത്തുക്കാരന്‍ ഉദ്ദേശിച്ചത് മനസ്സിലാക്കിയതുമില്ല..
    ശ്രദ്ധിക്കുമല്ലോ ..

    ധാരാളം എഴുതു ..
    ഭാവുകങ്ങള്‍ !
    എന്റെ ബ്ലോഗ്‌ നോക്കുമല്ലോ :)
    http://www.neehaarabindhukkal.blogspot.com/

    ReplyDelete
  15. ഇനിയുമെത്ര ചുഴികളും കുഴികളും ഉണ്ടാകാനിരിയ്ക്കുന്നു...

    ReplyDelete
  16. ആ കുഴിയെ അവളുടെ സ്വപ്നങ്ങളുടെ ചിതയാക്കി.........

    തിരിഞ്ഞ്‌ വീണ്ടും പുഴയിലേക്ക്‌ ചാടിയപ്പോൾ മരണം പോലും കരുണകാണിച്ചില്ല....

    പുഴയിലെ അഗാതമായ കുഴികളിലേക്ക്‌ അവളുടെ കൈകൾ തുഴയപ്പെട്ടു....

    അവിടെ മണൽ തേവിയ കുഴികളെക്കാൾ വലുതാണ​‍്‌ തന്നെ കാത്തിരിക്കുന്നതെന്നറിഞ്ഞിട്ടും.......

    അപ്പോൾ ഉയിർമറന്നു നീന്താൻ അവളുടെ കൈകൾക്ക്‌ ശക്തികുറവായിരുന്നു...........

    ധമനികളിൽ രകതയോട്ടം ഇല്ലാത്ത ശവനാറി കൈകൾ.......


    "നല്ല ഭാവന....ഇനിയും പ്രതീക്ഷിക്കുന്നു.......എന്താണൊരു പരാജയത്തിന്റെ വാട്ടമണം"

    ReplyDelete
  17. ആറ്റികുറുക്കിയ വരികൾ കൊള്ളാം.. ആശംസകൾ

    ReplyDelete
  18. ചുഴിയാണേലും കുഴിയാണേലും ഇനി അനുഭവിക്കുക തിരുത്തി പറയാതിരിക്കാന്‍ ശ്രദ്ധിക്കണം

    ReplyDelete
  19. ഏതായാലും നനഞ്ഞില്ലെ ഇനി ആഞ്ഞു നീന്തി കര പറ്റട്ടെ ആലുവാ മണപ്പുറത്ത് എവടേലും ഒരു കുഞ്ഞു പൊതി സന്തോഷം കിടപ്പുണ്ടാവും.

    കമന്റു കണ്ടപ്പഴാണ് എനിക്കു വ്യക്തമായ്ത് അപ്പൊ വരികൾക്കു കൂടുതൽ ഭംഗി വെച്ചു

    ReplyDelete
  20. അരയുയിരുപോലുമില്ലാത്തവർക്കെന്ത്ചുഴി ...എന്ത് കുഴി ?
    പ്രണയത്തിന് മറ്റെയൊരറ്റം കൂടിയുണ്ടെന്ന് മറക്കരുത് കേട്ടൊ...

    ReplyDelete
  21. ചുരുക്കിയ വരികളില്‍ ആശയസംബുഷ്ടം.
    ആശംസകള്‍

    ReplyDelete
  22. Post modern literature style aanallo!!!
    Nannayittundu :)

    ReplyDelete
  23. എന്തിനാ
    മഹാഭാരതം..!

    ന്റെ പടച്ചോനേ..
    ഗംഭീരായിക്ക്‌ണ്..
    കലകലകലക്കന്‍...

    ReplyDelete
  24. അതെ, ചതിയും ചുഴിയും കുഴിയും എല്ലായിടത്തുമുണ്ട്...
    എടുത്തുചാടുമ്പോൾ ഇതൊന്നും ചിന്തിക്കില്ല... അതിന് അവരെ കുറ്റപ്പെടുത്തണ്ട, മനസ്സിന്റെ കളി അങ്ങനെയാണ്...

    നന്നായിട്ടുണ്ട്...ആശംസകൾ...നന്ദി...

    ReplyDelete
  25. ഒറ്റവരിയാണെങ്കിലും ഇരുത്തി ചിന്തിപ്പിക്കും.
    കുഴിയിലും ചുഴിയിലും പെടാതെ ജീവിതപ്പുഴ താണ്ടണം

    ReplyDelete
  26. നന്നായിട്ടുണ്ട്...ആശംസകൾ.

    ReplyDelete
  27. ആറുയിരും മറന്ന്,
    ബ്ലോഗ് പുഴ നീന്തിയ ഒറ്റവരി രാമനെ വിഴുങ്ങിയത്
    സൈബര്‍ സെല്ലായിരുന്നില്ല..........
    ചാറ്റില്‍ തെളിഞ ചില മനോരാജുകളായിരുന്നു.
    {എപ്പടി? :-)}

    ReplyDelete
  28. ഏതൊക്കെ അണ്ണന്മാരാണ് പത്മേച്ചിയെ കാണാന്‍ വന്നതെന്ന് നോക്കിയേ?
    ഇത് ഒരു കവിതയാക്കിയാല്‍ ഒറ്റവരിയില്‍ ഒതുങുമോ?!
    :-)

    ReplyDelete
  29. വഴി തെറ്റി
    അഭിനയിച്ച ഒരു
    മിസ്സ്‌ കാള്‍.
    വേഷം മാറിയ പുഞ്ചിരി.
    പ്രലോഭനത്തിന്റെ
    അക്ഷരമില്ലാത്ത ഭാഷ.
    അറിയാതെ കുരുങ്ങി
    പിടയുമ്പോഴും,
    അവള്‍ക്കു ചുറ്റുമുണ്ടാകും
    പിടികിട്ടാപുള്ളിയായി !

    www.mukulam.blogspot.com

    ReplyDelete
  30. This comment has been removed by the author.

    ReplyDelete