Thursday, January 14, 2010

കുട്ടി കളി

ഇന്നലെ നിന്റെ മെസ്സേജ് കിട്ടി,

ഞാന്‍ 'സിം ഊരിവയ്ക്കണം' ല്ലേ.

ഞാന്‍ ഊഹിക്കുന്നു, നിന്റെ വേളി-

അടുത്ത് കാണും ല്ലേ,

ആവണോല്ലോ.


പണ്ടേ നിനക്ക് ശരീരവും,

വിരഹവും ചേര്‍ത്തരച്ച ചമ്മന്തി

നക്കി അത്താഴമുണ്ണാന്‍ പഥ്യമായിരുന്നില്ലേ.

അതുണ്ടിട്ടും ഉറക്കം വരാത്ത രാത്രികളിലല്ലേ

എന്റെ ഉറക്കം കേടുത്തിയിരുന്നത്.

മുല അടര്‍ത്തിയ ചെന്നിനായകം പോലും

കഴിവറ്റ് നോക്കി നില്‍ക്കുമാറു

നാം മേളിച്ചില്ലേ.

തായമ്പക, ഡബിള്‍ തായമ്പക, ത്രി തായമ്പക...........


ഞാന്‍ കല്ലില്‍ തട്ടി പഠിക്കുന്ന താളങ്ങള്‍ പോലും,

നിന്റെ ശരിരത്തിന്റെ ലയം പിണഞ്ഞു,

സീല്‍ക്കാരം ഉയര്‍ത്തി കിതക്കുമായിരുന്നില്ലേ.


ഇത്രമേല്‍ പെട്ടന്ന് ശിഷ്യയെ കോലേല്‍പ്പിച്ച,

ഗുരുവിനോടാദരം, ഗുരുദക്ഷിണ മുടക്കാതെ,

മറുത്തൊന്നും പറയാതെ, നീറ്റലില്‍ നാക്കിനും-

പല്ലിനുമിടയിലൂടെ വായു വലിച്ച് "സ് സ്സ് " എന്ന്

വയ്ക്കാതെ ഞാന്‍ പാലിച്ചിരുന്നില്ലേ.


ഞാന്‍ നടന്ന വഴികളില്‍ ചാറു പിഴിഞ്ഞ നിന്‍ കണ്ണ്

തേടിയതെന്തെന്നു ഇന്നെനിക്കറിയാം.

എന്നാല്‍ അന്ന് ചെങ്കണ്ണ് പടര്‍ന്ന

കൃഷ്ണമണി എന്നെയും ചെഞ്ചാറില്‍ മുക്കി കുടഞ്ഞു.


നീ പഠിച്ചതിലുമുപരി പഠിപ്പിക്കാനുള്ളളായിരുന്നു.

അത് കൊണ്ടാവും എല്ലാവരിലും നീ ഒരു കുട്ടിയെ കണ്ടത്

ഒക്കത്ത് വയ്ക്കാവുന്ന, ദേഷ്യത്തില്‍ ചന്തിക്ക് പിച്ചാവുന്ന,

ചൂടില്‍ വസ്ത്രം മറക്കാവുന്ന, തണുപ്പില്‍ വിരി പകുക്കാവുന്ന,

ഒരു കൊച്ചു കുട്ടിയെ......


അവള്‍ക്കു മുലയൂട്ടി, പലേ മട്ടില്‍

തേച്ചു, കുളിപ്പിച്ച്‌, എണ്ണ തടവി,

മുടി കൊതി, പൊട്ടു കുത്തി, മായ്ച്ച്,

വീണ്ടും കുത്തി, മായ്ച്ച് ......



പട്ടിക്കണ്ണുകള്‍ കാണുന്ന നിറം കറുപ്പെന്നു,

നീ പറഞ്ഞു ഞാനറിഞ്ഞന്നു മുതല്‍,

ഒരു പട്ടിക്കു മുന്‍പിലും പെടാതെ

ഞാനെന്നെ തന്നെ സൂക്ഷിച്ചിരുന്നു.


കുളി കഴിഞ്ഞല്‍പ്പം വിരഹമാവാം

എന്ന് ചെല്ലം തുറന്നിളം വിരഹദളം,

തുമ്പടര്‍ത്തി ചെവിയില്‍ തിരുകി

നീ ചവച്ചു തുടങ്ങുന്നത്,

പടിക്കപ്പുറം നിന്നു,

പിന്നോട്ട് നടന്നു ഞാന്‍ കണ്ടിരുന്നു.


ഇന്നിത് പറയുന്നത് ശിവരാത്രി ആയതുകൊണ്ടല്ല!


എനിക്കുമോന്നു കളിക്കണമെന്ന് തോന്നി, അതോണ്ടാ.....

"കളിച്ചാലല്ലേ ജയമറിയൂ" എന്ന് നീ പാടിയിട്ടുണ്ട്.... ഓര്‍ക്കു

ഇനി ഈ കുട്ടിക്ക് കളി പറഞ്ഞു തന്നതാരെന്നു അറിയണ്ടേ,

'ഒരു തെരിവു പട്ടി'!

നിനക്കുള്ള എന്റെ വാക്ക് മുറിക്കാതെ, അവന്റെ കണ്ണില്‍ നോക്കാതെ,

ഞാന്‍ കേട്ടിരുന്നു....................

കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ആ ചൊറിയന് എന്നെത്തന്നെ നക്കാന്‍ കൊടുത്തു.

അബദ്ധത്തില്‍ അല്ലാട്ടോ.... ഞാന്‍ അറിഞ്ഞിരുന്നു,

അവന്റെ നാക്ക് പുഴുവരിക്കുന്നതാണെന്നു.


എന്നിട്ട് ഞാന്‍ പുതു നിയമത്തില്‍ ഒരു കളി കളിച്ചു,

നീ ഓര്‍ക്കുന്നില്ലേ, കഴിഞ്ഞ ശനിയാഴ്ച..... ആ.... അന്ന് തന്നെ,

ഇപ്പോള്‍ ഓര്‍മ്മ വന്നില്ലേ..........

ഈ സിം രല്‍ നാടകത്തിനു മുന്‍പ് അവസാനമായി നമ്മള്‍ കണ്ടപ്പോള്‍.......

31 comments:

  1. <<<<.....ഠോ....>>>>
    ഇതു തേങ്ങായടി. നടയടിപോലൊന്നു. പുതിയ ബ്ലോഗര്‍ക്കു ബൂലൊകത്തിലേക്കു സ്വാഗതം. ബാക്കി വായിച്ചിട്ടു.

    ReplyDelete
  2. Velipadukal...! Manoharam, Ashamsakal...!!!

    ReplyDelete
  3. നന്നായിരിക്കുന്നു ....ഇനിയും എഴുതുക....

    ആശംസകള്‍ ....

    ReplyDelete
  4. നന്നായിരിക്കുന്നു ..
    ബൂലോകത്തേക്ക് സ്വാഗതം..
    ആശംസകള്‍..:)

    ReplyDelete
  5. ബൂലോകത്തേക്ക് സ്വാഗതം, കവിതയെ വിലയിരുത്താന്‍ അറിയില്ല.
    എഴുത്ത് തുടരുക.

    ReplyDelete
  6. നന്നായിരിക്കുന്നു ...അശംസകള്‍..........

    ReplyDelete
  7. മുല ഇറുമ്പുമ്പോഴും അവരുടെ ആവശ്യം എന്തായിരുന്നു.
    വിശപ്പടക്കലോ , വികാരം ശമിപ്പിക്കലോ?
    സിം ഊരിവെച്ചാൽ ഇതൊക്കെ നടക്കുമോ?
    ആശംസകള്‍

    ReplyDelete
  8. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  9. രണ്ടാൾക്കുമറിയാലോ ഇതൊരു കളിയാണെന്നു- പിന്നെ ആരാ നൊമ്പരപ്പെടേണ്ടെ- വായനക്കാരനോ?
    ഈ കവിത(?)കവിതയാക്കാമായിരുന്നു.

    ReplyDelete
  10. ഞാന്‍ നടന്ന വഴികളില്‍ ചാറു പിഴിഞ്ഞ നിന്‍ കണ്ണ്

    തേടിയതെന്തെന്നു ഇന്നെനിക്കറിയാം.

    finally u got it

    oh...welcome to boolokam...aashamsakal

    ReplyDelete
  11. നല്ല വരികളായി തോന്നി. കവിതയെ വിലയിരുത്താന്‍ എനിക്കറിയില്ല. എനിക്ക് നന്നായ്‌ തോന്നി.
    ഈ ലോകത്തേക്ക്‌ സ്വാഗതം...
    ആശംസകള്‍.

    ReplyDelete
  12. കൊള്ളാം. ഇഷ്ടപ്പെട്ടു...,

    കുറഞ്ഞവരികളിലെഴുതിയെങ്കില്‍ കുറച്ചുകൂടി നന്നായേനേ എന്നു തോന്നുന്നു. കവിതയെ വിലയിരുത്താനറിയുന്നവര്‍ കൂടുതല്‍ പറയുമായിരിക്കും

    ReplyDelete
  13. പഥികന്റെ അഭിപ്രായത്തോട്‌ കുറച്ചൊക്കെ യോജിക്കുന്നു.. വരികൾ കുറക്കാമായിരുന്നു.. എന്തോ അറ്റം മുട്ടിക്കാൻ പാടുപെടും പോലെ തോന്നി.. കവിത കേൽക്കുന്നതും എഴുതുന്നവരെയും ഇഷ്ടമാണു.. വിലയിരുത്താൻ വലിയ കഴിവില്ല.. എങ്കിലും ഇനിയും നന്നാക്കാമായിരുന്നെന്ന് തോന്നി... ബൂലോകത്തിന്റെ വിഹായസ്സിൽ ഫണം വിടർത്തിയാടാൻ കെൽപ്പുള്ള നല്ല ഒരു നാഗ ദേവതയാവാൻ കഴിയട്ടെ എന്നാശംസിക്കുന്നു...

    ഒപ്പം സമയം കിട്ടുമ്പോൾ വിലയേറിയ നാഗമാണിക്യത്തിന്റെ പ്രഭ എന്റെ തേജസിൽ കൂടി ചൊരിയുമെന്ന് കരുതുന്നു..

    ReplyDelete
  14. കൈപിടിച്ച് നടത്താനും, പ്രോത്സാഹിപ്പിക്കാനും 'തനി' ലോകത്ത് ഞാന്‍ കണ്ടതിനേക്കാള്‍ ഏറെ പേരിന്നു ബൂലോകത്തുണ്ടെന്ന് ഞാന്‍ സന്തോഷിക്കുന്നു.

    പഥികന്‍, സുമേഷ് മേനോന്‍, തെച്ചിക്കോടന്‍, ശ്രീ, എന്നെ സ്വാഗതം ചെയ്ത നിങ്ങള്‍ക്ക് നൂറു നന്ദി.

    കവിത ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായം പ്രകടിപ്പിച്ച Sureshkumar Punjhayi നിശാഗന്ധി, സുമേഷ് മേനോന്‍, അഭി, പട്റെപടംരംജി, പഥികന്‍, മനോരാജ് ,ManzoorAluvilaഎല്ലാവര്‍ക്കും നന്ദി.

    ഞാന്‍ പൊതുവേ സംസാര ഭാഷയില്‍ എഴുതാന്‍ ഇഷ്ടപെടുന്നു. ചിലപ്പോള്‍ അല്പം നീണ്ടു പോകാറുമുണ്ട്, ശ്രദ്ധിക്കാം.... ചൂണ്ടി കാട്ടി തന്ന മനോരാജ്, പഥികന്‍ പ്രത്യേകം നന്ദി.

    പ്രിയപ്പെട്ട നന്ദന, അഭിപ്രായങ്ങള്‍ക്ക് പ്രത്യേകം നന്ദി , (സിം ഊരി വച്ചാലും കേളികള്‍ നടക്കും എന്ന ഉറപ്പാണ്‌ വിവാഹത്തിലൂടെ ഒരു പ്രണയിനിക്ക് കിട്ടിയത്. )

    കാട്ടിപ്പരുത്തി മാഷെ, എന്റെ കവിത വായിച്ചതിനും വിലയിരുത്തിയതിനും നന്ദി (എഴുത്ത്കാരിക്ക് അറിയില്ലായിരുന്നു ഇതൊരു കളിയാണെന്ന്. അറിയാന്‍ ശ്രമിക്കരുതെന്ന് അപര വിശ്വസിപ്പിച്ചിരുന്നു.
    ഈ കവിത (ആണോ എന്നറിയില്ല !) ലെസ്ബിയന്‍ പ്രണയത്തില്‍ ചതിക്കപെട്ടവളുടെ view point നിന്നും എഴുതിയതാണ്. അവളുടെ സങ്കല്പത്തില്‍, ആ കൂട്ടുകാരി, ജീവിത സഖി ആയിരുന്നു....)

    പിന്നെ നേരിട്ടറിയാവുന്ന ഒരു സംഭവത്തില്‍ എനിക്കുണ്ടായ വികാര തള്ളിച്ച എന്റെ വരികളില്‍ തെളിയാത്തത് ആകാം ഇത് കവിതയാണോ എന്ന് തന്നെ സംശയിക്കാന്‍ ഇട വന്നതിനു കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    റ്റോംസ് കോനുമഠം എന്നെ മാഷായി തെറ്റിധരിച്ചോ! വളരെ നന്ദി കവിത വായിച്ചതിനു.

    ReplyDelete
  15. ഞാന്‍ നടന്ന വഴികളില്‍ ചാറു പിഴിഞ്ഞ നിന്‍ കണ്ണ്
    തേടിയതെന്തെന്നു ഇന്നെനിക്കറിയാം.
    എന്നാല്‍ അന്ന് ചെങ്കണ്ണ് പടര്‍ന്ന
    കൃഷ്ണമണി എന്നെയും ചെഞ്ചാറില്‍ മുക്കി കുടഞ്ഞു.


    ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.. കവിത നല്ലതാണ് തുടരുക.

    ReplyDelete
  16. ശരിക്കും എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്നു മനസിലാവാത്തത് കൊണ്ടാണ് നേരത്തെ കമന്റാഞ്ഞത്....
    ഇപ്പോ വിശദീകരിച്ചപ്പോഴും വരികളുമായി കൂടി ചേരുന്നിലെന്നു എന്റെ പരിമിതമായ
    സംവേദനം പിണങ്ങി നില്‍ക്കുന്നു.
    (ഒരു വിവാദത്തിനില്ല ...)
    ഇനിയുമെഴുതു ...ആശംസകള്‍

    ReplyDelete
  17. നീണ്ട ഇടവഴികളില്‍ നടുമണപ്പിച്ചു പൂത്ത കൊന്നകളില്‍ നിന്നെ ഞാനറിയുന്നു!
    മരക്കൊമ്പുകളില്‍ നിന്നും ഊക്കോടെ പറന്നുപോയ പക്ഷി നീയായിരുന്നോ!
    കവിത ഇത്തിരി നീണ്ടു പോയോ എന്നൊരു സംശയം മാത്രം ബാക്കി
    നന്മകള്‍ നേരുന്നു
    http://saakshaa.blogspot.com/

    ReplyDelete
  18. നന്മകൾ നേരുന്നു, ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

    ReplyDelete
  19. പട്ടിക്കണ്ണുകള്‍ കാണുന്ന നിറം കറുപ്പെന്നു,
    നീ പറഞ്ഞു ഞാനറിഞ്ഞന്നു മുതല്‍,
    ഒരു പട്ടിക്കു മുന്‍പിലും പെടാതെ
    ഞാനെന്നെ തന്നെ സൂക്ഷിച്ചിരുന്നു.

    വഴികള്‍ പിഴച്ച ബന്ധങ്ങളിലെ വരകളില്‍ ചിലത് മാത്രം. തുടക്കം കൊള്ളാം വളരുക. ആശംസകള്‍

    ReplyDelete
  20. ആദ്യ വായനയില്‍ അല്പം കല്ലുകറ്റി തോന്നി. കമന്റിലെ വിശദീകരണം വായിച്ച ശേഷം കവിത വീണ്ടും വായിച്ചപ്പോള്‍ വത്യസ്ഥമായി തോന്നി. നന്നായിരിക്കുന്നു കവിത. ബൂലോകത്തേക്കു സ്വാഗതം. ആശംസകള്‍. ഇനിയും എഴുതുക.

    ReplyDelete
  21. ബൂലോകത്തേക്ക് സ്വാഗതം.....

    ReplyDelete
  22. പ്രിയ, കുമാരന് ,പാവപ്പെട്ടവന്‍ എന്റെ കുറിപ്പുകളില്‍ ഇഷ്ടപെട്ട വരികള്‍ എടുത്തു പറഞ്ഞെന്നെ പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി. പാവപ്പെട്ടവന്‍ അയച്ച മെയില്‍ എനിക്ക് കുറെ നല്ല ഉപദേശങ്ങള്‍ തരുന്നു, നന്ദി.

    ഇന്ന് ഡി. വിനയചന്ദ്രന്‍ സര്‍ ന്റെ ഒരു ക്ലാസ്സ്‌ കേട്ടു. അതില്‍ പറഞ്ഞിരുന്നു, ആവശ്യത്തിനു ഇഷ്ടികയും, മണലും, സിമെന്റും ഒന്നും കയ്യില്ലിലാതെ വീടുപണി തുടങ്ങാന്‍ വെമ്പുന്നവന്റെ അവസ്തയിലാണ് പുതു തലമുറ എഴുതുകാരെന്നു. ഈ എഴുത്തുകാരിയും ഒട്ടും വെത്യസ്തയല്ല. മനസ് പറയുന്നതു പെറുക്കി കൂട്ടാന്‍ വേണ്ട വാക്ക് പോലും തികച്ചു കയ്യിലില്ല. മഷിത്തണ്ട്ന്റെ അഭിപ്രായം എന്റെ കാര്യത്തില്‍ സത്യം ആകാനെ തരമുള്ളൂ.

    സാക്ഷ ബ്ലോഗ്‌ വായിച്ചു(കാമാത്തിപുരി), ബാക്കി വായിച്ചു കൊണ്ടിരിക്കുന്നു. നന്നായിരിക്കുന്നു.

    എന്നെ സന്തോഷതോടെ സ്വാഗതം ചെയ്യുന്ന ബൂ ലൂക നിവാസികളെ , നന്ദി! പ്രത്യേകിച്ചു പാവത്താൻ, ചാണക്യന്‍,വീ കെ,മിനി

    ReplyDelete
  23. കലയേയും സാഹിത്യത്തേയും കുറിച്ച്‌ ഞാന്‍ കേട്ടിട്ടുള്ളത്‌ സാധാരണക്കാരന്‌ മനസ്സിലാകണം അതാണ്‌ ഉത്തമ സാഹിത്യം ഉദാത്തമായ കല. കുട്ടികളിയിലെ പലേ വരികളും അധിമനോഹരം

    ReplyDelete
  24. vaayichu..enthakkayo parayaan aagrahichu..evideyum ethiyilla ennu thonnunu..kurachu koodi nannaakkamayirunnu.
    ..boolokathekku swagatham..

    ReplyDelete
  25. പോകാന്‍ പറ,
    ഹല്ല പിന്നെ..!!

    രചന നന്നായിരിക്കുന്നു.
    ഭാവാത്മകം. എന്നാലും ഒന്നുകൂടി ആറ്റിക്കുറുക്കാനുണ്ടെന്നു തോന്നി.
    ആശംസകള്‍

    ReplyDelete
  26. കവിത വിലയിരുത്താനറിയില്ല...
    കമന്റിലെ വിശദീകരണത്തിന് ശേഷം വീണ്ടും വായിച്ചു നോക്കി. ചിലതൊക്കെ പിടി കിട്ടി. പിടി കിട്ടിയത് തന്നെയാണോ സത്യത്തില്‍ ശരി എന്നറിയില്ല.
    നമുക്ക് ചെയ്യാന്‍ കഴിയാത്തത് നിഷ്പ്രയാസം ചെയ്യുന്ന ഒരാളോട് തോന്നുന്ന ഒരു അസൂയ എനിക്ക് താങ്കളോട് തോന്നുന്നുമുണ്ട്.

    ReplyDelete
  27. ഒരാണെഴുത്തുപോലെ,ഒരുഗ്രൻ വെടിക്കെട്ടുമായി ഭൂലോകത്തുനിന്നും ,ബുലോഗത്തേക്കിറങ്ങി വന്നവളെ....നിനക്കുസ്വാഗതം !

    ധാരാളം കുളിച്ചിട്ടും ,കുളിതെറ്റാതെ, കള്ളമില്ലാതെ കളികളെല്ലാം കൂളായി കുഴപ്പമില്ലാതെ കുത്തികുറിച്ചിരിക്കുന്നൂ...കൊള്ളം !!

    ഒപ്പം നവവത്സരത്തിന്റെ എല്ലാഭാവുകങ്ങളും അർപ്പിച്ചുകൊള്ളുന്നൂ..

    ReplyDelete
  28. ആദ്യമായാണ് ഈ വഴി... അത് കൊണ്ട് സ്വാഗതം പറയുന്നില്ലെ. വളരെ ശക്തമായ പദവിന്യാസം. പക്ഷേ..ഒന്ന് കൂടി റിഫൈന്‍ ചെയ്യാമായിരുന്നു എന്ന് തോന്നി.

    ഭാവുകങ്ങള്‍ .....!

    ReplyDelete