Sunday, January 17, 2010
ഒരു പ്രണയത്തിന്റെ പെണ്ണറ്റം
ആലുവ പുഴ നീന്തിയവളെ വിഴുങ്ങിയത് ചുഴിയായിരുന്നില്ല..........
മണല്‍ തേവിയ ചില കുഴികളായിരുന്നു.
.
Thursday, January 14, 2010
കുട്ടി കളി
ഇന്നലെ നിന്റെ മെസ്സേജ് കിട്ടി,
ഞാന്‍ 'സിം ഊരിവയ്ക്കണം' ല്ലേ.
ഞാന്‍ ഊഹിക്കുന്നു, നിന്റെ വേളി-
അടുത്ത് കാണും ല്ലേ,
ആവണോല്ലോ.
പണ്ടേ നിനക്ക് ശരീരവും,
വിരഹവും ചേര്‍ത്തരച്ച ചമ്മന്തി
നക്കി അത്താഴമുണ്ണാന്‍ പഥ്യമായിരുന്നില്ലേ.
അതുണ്ടിട്ടും ഉറക്കം വരാത്ത രാത്രികളിലല്ലേ
എന്റെ ഉറക്കം കേടുത്തിയിരുന്നത്.
മുല അടര്‍ത്തിയ ചെന്നിനായകം പോലും
കഴിവറ്റ് നോക്കി നില്‍ക്കുമാറു
നാം മേളിച്ചില്ലേ.
തായമ്പക, ഡബിള്‍ തായമ്പക, ത്രി തായമ്പക...........
ഞാന്‍ കല്ലില്‍ തട്ടി പഠിക്കുന്ന താളങ്ങള്‍ പോലും,
നിന്റെ ശരിരത്തിന്റെ ലയം പിണഞ്ഞു,
സീല്‍ക്കാരം ഉയര്‍ത്തി കിതക്കുമായിരുന്നില്ലേ.
ഇത്രമേല്‍ പെട്ടന്ന് ശിഷ്യയെ കോലേല്‍പ്പിച്ച,
ഗുരുവിനോടാദരം, ഗുരുദക്ഷിണ മുടക്കാതെ,
മറുത്തൊന്നും പറയാതെ, നീറ്റലില്‍ നാക്കിനും-
പല്ലിനുമിടയിലൂടെ വായു വലിച്ച് "സ് സ്സ് " എന്ന്
വയ്ക്കാതെ ഞാന്‍ പാലിച്ചിരുന്നില്ലേ.
ഞാന്‍ നടന്ന വഴികളില്‍ ചാറു പിഴിഞ്ഞ നിന്‍ കണ്ണ്
തേടിയതെന്തെന്നു ഇന്നെനിക്കറിയാം.
എന്നാല്‍ അന്ന് ചെങ്കണ്ണ് പടര്‍ന്ന
കൃഷ്ണമണി എന്നെയും ചെഞ്ചാറില്‍ മുക്കി കുടഞ്ഞു.
നീ പഠിച്ചതിലുമുപരി പഠിപ്പിക്കാനുള്ളവളായിരുന്നു.
അത് കൊണ്ടാവും എല്ലാവരിലും നീ ഒരു കുട്ടിയെ കണ്ടത്
ഒക്കത്ത് വയ്ക്കാവുന്ന, ദേഷ്യത്തില്‍ ചന്തിക്ക് പിച്ചാവുന്ന,
ചൂടില്‍ വസ്ത്രം മറക്കാവുന്ന, തണുപ്പില്‍ വിരി പകുക്കാവുന്ന,
ഒരു കൊച്ചു കുട്ടിയെ......
അവള്‍ക്കു മുലയൂട്ടി, പലേ മട്ടില്‍
തേച്ചു, കുളിപ്പിച്ച്, എണ്ണ തടവി,
മുടി കൊതി, പൊട്ടു കുത്തി, മായ്ച്ച്,
വീണ്ടും കുത്തി, മായ്ച്ച് ......
പട്ടിക്കണ്ണുകള്‍ കാണുന്ന നിറം കറുപ്പെന്നു,
നീ പറഞ്ഞു ഞാനറിഞ്ഞന്നു മുതല്‍,
ഒരു പട്ടിക്കു മുന്‍പിലും പെടാതെ
ഞാനെന്നെ തന്നെ സൂക്ഷിച്ചിരുന്നു.
കുളി കഴിഞ്ഞല്‍പ്പം വിരഹമാവാം
എന്ന് ചെല്ലം തുറന്നിളം വിരഹദളം,
തുമ്പടര്‍ത്തി ചെവിയില്‍ തിരുകി
നീ ചവച്ചു തുടങ്ങുന്നത്,
പടിക്കപ്പുറം നിന്നു,
പിന്നോട്ട് നടന്നു ഞാന്‍ കണ്ടിരുന്നു.
ഇന്നിത് പറയുന്നത് ശിവരാത്രി ആയതുകൊണ്ടല്ല!
എനിക്കുമോന്നു കളിക്കണമെന്ന് തോന്നി, അതോണ്ടാ.....
"കളിച്ചാലല്ലേ ജയമറിയൂ" എന്ന് നീ പാടിയിട്ടുണ്ട്.... ഓര്‍ക്കു
ഇനി ഈ കുട്ടിക്ക് കളി പറഞ്ഞു തന്നതാരെന്നു അറിയണ്ടേ,
'ഒരു തെരിവു പട്ടി'!
നിനക്കുള്ള എന്റെ വാക്ക് മുറിക്കാതെ, അവന്റെ കണ്ണില്‍ നോക്കാതെ,
ഞാന്‍ കേട്ടിരുന്നു....................
കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ആ ചൊറിയന് എന്നെത്തന്നെ നക്കാന്‍ കൊടുത്തു.
അബദ്ധത്തില്‍ അല്ലാട്ടോ.... ഞാന്‍ അറിഞ്ഞിരുന്നു,
അവന്റെ നാക്ക് പുഴുവരിക്കുന്നതാണെന്നു.
എന്നിട്ട് ഞാന്‍ പുതു നിയമത്തില്‍ ഒരു കളി കളിച്ചു,
നീ ഓര്‍ക്കുന്നില്ലേ, കഴിഞ്ഞ ശനിയാഴ്ച..... ആ.... അന്ന് തന്നെ,
ഇപ്പോള്‍ ഓര്‍മ്മ വന്നില്ലേ..........
ഈ സിം ഊരല്‍ നാടകത്തിനു മുന്‍പ് അവസാനമായി നമ്മള്‍ കണ്ടപ്പോള്‍.......